ശ്രീലങ്കയില്‍ കടുബവാഴ്ച്ച പിടിമുറുക്കുന്നു; പ്രസിഡന്റിന്റെ സഹോദരനെ ധനകാര്യ മന്ത്രിയാക്കി

നേരത്തെ മകനെയും മറ്റൊരു സഹോദരനെയും മഹേന്ദ്ര രാജപക്‌സെ മന്ത്രിയായി നിയമിച്ചിരുന്നു

Update: 2021-07-09 05:40 GMT
കൊളംബോ: ശ്രീലങ്ക രാജപക്‌സെ കുടുംബത്തിന്റെ ആധിപത്യത്തിലേക്ക്. പ്രസിഡന്റ് മഹേന്ദ്ര ഗോതബയ രാജപക്‌സെ ഇളയ സഹോദരന്‍ ബേസില്‍ രാജപക്‌സെയെ ധനമന്ത്രിയായി നിയമിച്ചു. പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത ബേസില്‍ പ്രധാനമന്ത്രി മഹേന്ദ്ര രാജപക്‌സെക്കു മുന്‍പാകെ ധനമന്ത്രിയായി ചുമതലയേറ്റു.


യുഎസ്, ശ്രീലങ്കന്‍ ഇരട്ട പൗരത്വം വഹിക്കുന്ന ബേസിലിന്റെ നിയന്ത്രണത്തിലാകും ഇനി രാജ്യത്തിന്റെ പ്രധാന സ്ഥാപനങ്ങളായ ട്രഷറി, സെന്‍ട്രല്‍ ബാങ്ക് എന്നിവ. സാമ്പത്തിക നയങ്ങളുടെയും പദ്ധതി നടപ്പാക്കലിന്റെയും മന്ത്രി എന്ന നിലയില്‍ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്.


നേരത്തെ മകനെയും മറ്റൊരു സഹോദരനെയും മഹേന്ദ്ര രാജപക്‌സെ മന്ത്രിയായി നിയമിച്ചിരുന്നു. സഹോദരന്‍ ചമല്‍ ജലസേചന മന്ത്രിയും പ്രതിരോധ മന്ത്രിയുമാണ്. മഹേന്ദ്രയുടെ മകന്‍ നമല്‍ ശ്രീലങ്കയിലെ യുവജന കായിക മന്ത്രിയാണ്.





Tags:    

Similar News