കാര്‍ഷിക നിയമം: സുപ്രിംകോടതി പാനല്‍ പുനസ്സംഘടിപ്പിക്കണമെന്ന നിര്‍ദേശം തങ്ങളുടേതല്ലെന്ന് ഹന്ന മൊല്ല

Update: 2021-01-17 08:43 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ സമയം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച ചെയ്യുന്നതിനും സമയാവത്തിലെത്തുന്നതിനുമായി സുപ്രിംകോടതി രൂപം കൊടുത്ത പാനല്‍ പുനസ്സംഘടിപ്പിക്കണമെന്ന നിര്‍ദേശം തങ്ങളുടേതല്ലെന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നാ മൊല്ല. അത്തരം നിര്‍ദേശം തങ്ങള്‍ സുപ്രിംകോടതിയ്ക്കു മുന്നില്‍ വച്ചിട്ടിലില്ലെന്നും അതിനോട് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

''സമരം ചെയ്യുന്ന ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഇത്തരമൊരു ആവശ്യം കോടതിക്കു മുന്നില്‍ വച്ചിട്ടില്ല. മാത്രമല്ല, കോടതിയെ സമീപിച്ചിട്ടുമില്ല. അത് ഞങ്ങളുടെ ആശയവുമല്ല''- ഹന്ന മൊല്ല പറഞ്ഞു.

''സര്‍ക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകരോട് നിഷേധാത്മകമായ സമീപനമാണ് എടുത്തിരിക്കുന്നത്. ഞങ്ങള്‍ മാസങ്ങളായി സഹിക്കുകയാണ്. സര്‍ക്കാര്‍ തിയ്യതിക്കു മേല്‍ തിയ്യതിയായി തീരുമാനമാവാതെ സമരം നീട്ടിക്കൊണ്ടുപോവുകയാണ്. പരഹാരമില്ലാതെ അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. മാത്രമല്ല, സര്‍ക്കാര്‍ സമരം ചെയ്യുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യുന്നു''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതീയ കിസാന്‍ യൂനിയന്‍(ലോക് ശക്തി) കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ പ്രതിനിധി ഭൂപീന്ദര്‍ സിങ് മാന്‍ സുപ്രിംകോടതി കമ്മിയില്‍ നിന്ന് പിന്‍വാങ്ങിയെന്നും നാലംഗ കമ്മിറ്റിയിലെ മൂന്നു പേര്‍ക്ക് നിയമത്തിന്റെ കാര്യത്തില്‍ അനുകൂല അഭിപ്രായമാണെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു.

അതേസമയം സമരം ചെയ്യുന്ന സമിതിക്ക് സമിതി പുനസ്സംഘടിപ്പിക്കണമെന്ന് അഭിപ്രായമില്ലെന്നും മൊല്ല പറഞ്ഞു.

Tags:    

Similar News