തിരുവനന്തപുരം: ബി.ജെ.പി സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന 'ഡല്‍ഹി ചലോ മാര്‍ച്ചി'ന് പിന്തുണ പ്രഖ്യാപിച്ച് ശനിയാഴ്ച (നവംബര്‍ 28) സംസ്ഥാനത്ത് ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.
കര്‍ഷക പ്രക്ഷോഭത്തെ സായുധസേനയെ ഉപയോഗിച്ച് ചോരയില്‍ മുക്കി പിന്തിരിപ്പിക്കാമെന്ന വ്യാമോഹമായിരുന്നു ബി.ജെ.പി സര്‍ക്കാരിന്. എന്നാല്‍ മണ്ണിനെ പൊന്നാക്കി മാറ്റുന്ന കര്‍ഷകന്റെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. പോരാട്ടം നടത്തുന്ന കര്‍ഷകരുടെ ആത്മാര്‍പ്പണം അങ്ങേയറ്റം പ്രശംസാര്‍ഹമാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി കോര്‍പറേറ്റുകള്‍ക്കുവേണ്ടി കര്‍ഷകരെ ബലിയാടാക്കുന്ന അത്യന്തം അപകടകരമായ കര്‍ഷക നിയമങ്ങള്‍ നടപ്പാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ഷിക രാജ്യമായ ഇന്ത്യയുടെ നട്ടെല്ല് തകര്‍ക്കുന്നതാണ് പുതിയ നിയമങ്ങള്‍. അതിനെതിരായ പോരാട്ടം കര്‍ഷകരുടെ മാത്രമല്ല രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരെ സേനയെ ഇറക്കി തോക്കിന്‍കുഴല്‍ കൊണ്ട് നേരിടാമെന്നത് മൗഢ്യമാണ്. ഇത് രാജ്യസ്നേഹികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. രാജ്യത്തെ തകര്‍ക്കുന്ന സംഘപരിവാര ഫാഷിസത്തെ ഈ പോരാട്ടത്തിലൂടെ നിഷ്‌കാസനം ചെയ്യുന്നതിനായി എല്ലാവരും ഐക്യപ്പെടണമെന്നും മജീദ് ഫൈസി അഭ്യര്‍ത്ഥിച്ചു.