കുരുക്ഷേത്രയില്‍ കര്‍ഷക സമരം; ദേശീയപാതയില്‍ പാതിരാത്രിയിലും ഗതാഗതക്കുരുക്ക്

Update: 2022-09-23 18:04 GMT

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഇന്ന് രാവിലെ കര്‍ഷകര്‍ തുടങ്ങിയ പ്രതിഷേധം രാത്രി വരെ നീണ്ടതോടെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്. നൂറുകണക്കിന് പ്രതിഷേധക്കാര്‍ പ്രദേശത്ത് തമ്പടിച്ചതും സമരം രാത്രിയിലേക്കും നീണ്ടതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ഹൈവേയില്‍നിന്ന് മാറാന്‍ കര്‍ഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.

വിളവെടുത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കുരുക്ഷേത്ര ജില്ലയിലെ ഷഹബാദിന് സമീപം കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചത്. പാകമായ വിളവ് സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ഷകര്‍ സംഭരിക്കുന്ന തിയ്യതി മുന്‍കൂട്ടി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഏജന്‍സികള്‍ വാങ്ങാന്‍ തുടങ്ങാത്തതിനാല്‍ തങ്ങളുടെ ഉല്പ്പന്നങ്ങള്‍ മണ്ടികളിലോ മാര്‍ക്കറ്റുകളിലോ ആളില്ലാതെ കിടക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. അംബാല, കൈതാല്‍, തുടങ്ങിയ ജില്ലകളിലെ ധാന്യവിപണികളില്‍ ഈര്‍പ്പം വര്‍ധിച്ചതിനാല്‍ നൂറുകണക്കിന് ക്വിന്റല്‍ നെല്ല് ശേഖരം നശിച്ചു.

ഭാരതീയ കിസാന്‍ യൂനിയന്‍ അഥവാ ബികെയു, ചാരുണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നെല്ലുല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ മണ്ടികളിലേക്ക് എത്തിത്തുടങ്ങിയിട്ടും ഏജന്‍സികള്‍ ഇതുവരെ സംഭരണം ആരംഭിച്ചിട്ടില്ല.

ഒക്‌ടോബര്‍ ഒന്നു മുതലാണ് ഔദ്യോഗിക സംഭരണം ആരംഭിക്കുന്നത്.

Tags:    

Similar News