ഒന്നര വയസുകാരിക്ക് നേരേ അച്ഛന്റെ ക്രൂരത; തേപ്പുപെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ചു, അറസ്റ്റ്

Update: 2022-07-01 17:35 GMT

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരിക്ക് നേരേ അച്ഛന്റെ കണ്ണില്ലാത്ത ക്രൂരത. കുട്ടിയുടെ കാലില്‍ അച്ഛന്‍ തേപ്പുപെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുല്ലൂര്‍ സ്വദേശി അഗസ്റ്റിനെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് നടപടി.

മദ്യലഹരിയിലാണ് അഗസ്റ്റിന്‍ കുട്ടിക്കുനേരേ ക്രൂരത കാട്ടിയത്. മുമ്പും ഇയാള്‍ സമാനമായ തരത്തില്‍ കുട്ടിയോട് ക്രൂരത ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് ഉരുക്കി കുട്ടിയുടെ നെഞ്ചില്‍വച്ച് പൊള്ളലേല്‍പ്പിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും ആവര്‍ത്തിക്കരുതെന്ന താക്കീതോടെ അന്ന് കേസെടുക്കാതെ വിട്ടയച്ചിരുന്നു.

Tags:    

Similar News