ജൂതര്‍ ജൂതരായതുകൊണ്ട് കൊല്ലപ്പെടുമ്പോള്‍ ജൂതരായിത്തന്നെ ചെറുക്കണം, അതു പോലെത്തന്നെ മുസ്‌ലിംകളുടെയും കാര്യമെന്ന് എന്‍ മാധവന്‍ കുട്ടി
ഫാഷിസ്റ്റ് അനുഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തിയാണ് അദ്ദേഹം തന്റെ അഭിപ്രായം എഫ് ബിയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
തൃശൂര്‍: ഫാസിസം ഒരു സ്വത്വത്തെ അക്കാരണം കൊണ്ടുതന്നെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ആ സ്വത്വം ഉപയോഗിച്ചുകൊണ്ടു തന്നെ തകര്‍ക്കുന്നതില്‍ തെറ്റില്ലെന്ന് പത്രപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി. ജര്‍മ്മനിയുടെ ഫാസിസ്റ്റ് അനുഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തിയാണ് അദ്ദേഹം തന്റെ അഭിപ്രായം എഫ് ബിയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അന്ന ആരാന്റെയുടെ ഒരു ഉദ്ധരണിയും പോസ്റ്റിനൊപ്പമുണ്ട്.
'നിങ്ങള് ജൂതനായതിന്റെ പേരില്‍ആക്രമിക്കപ്പെടുകയാണെങ്കില്‍ നിങ്ങള്‍ ജൂതനായിത്തന്നെ ആ അക്രമത്തെ ചെറുക്കണം. അല്ലാതെ ജര്‍മന്‍കാരനായിട്ടോ വിശ്വപൗരന്‍ ആയിട്ടോ മനുഷ്യാവകാശ സംരക്ഷകനായിട്ടോ അല്ല .'അന്ന അരാന്റ്(Anna Arandt). വിശ്വ പ്രസിദ്ധയായ ജര്‍മന്‍ ഫാസിസ്റ്റ് വിരുദ്ധ ദാര്‍ശനികയും എഴുത്തുകാരിയും ഇതു തന്നെയാണ് ഇന്നു അര് എസ് എസ് ആക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ മുസ്ലിംങ്ങളും ചെയ്യേണ്ടത്. അദ്ദേഹം എഴുതുന്നു.
ഇതു പറയാന്‍ ഇന്ത്യ യിലെ ഫാസിസ്റ്റ് വിരുദ്ധ മതനിരപേക്ഷ ജനാധിപത്യ ഇടതുപക്ഷത്തിനു കഴിയണം. ഇങ്ങിനെ പറഞാല്‍ അതു ഉപയോഗിച്ച് അധികാരത്തില്‍ എത്തിക്കഴിഞ്ഞ ഹിന്ദുത്വ ഫാസിസം അവരുടെ പക്ഷത്തേക്ക് ഇനിയും ആളെ കൂട്ടും എന്നു ആവര്‍ത്തിക്കുന്ന ഇടതുപക്ഷം ഫാഷിസ്റ്റുകളുടെ മുസ്ലിം മത സ്വത്വത്തിനോടുള്ള വിദ്വേഷത്തെ അറിയാതെ പോഷി പ്പിക്കുകയാണ് എന്നും അദ്ദേഹം എഴുതി.