ലോക കപ്പ് ഫുട്‌ബോള്‍: പ്രത്യേക ഹോസ്പിറ്റാലിറ്റി പാക്കേജ് പ്രഖ്യാപിച്ച് ഫിഫ

പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഒമ്പത് കോടി ഡോളറിന്റെ വില്‍പനയാണ് നടന്നത്.

Update: 2021-02-03 10:21 GMT

ദോഹ: 2022ലെ ദോഹ ലോകകപ്പിന്റെ പന്തുരുളുന്നത് കാണാന്‍ ലോകത്തെവിടെയുമുള്ളവര്‍ക്ക് പ്രത്യേക ഹോസ്പിറ്റാലിറ്റി പാക്കേജ് പ്രഖ്യാപിച്ച് ഫിഫ. കളികള്‍ ആസ്വദിക്കുന്നതോടൊപ്പം ഖത്തറിലെ സുപ്രധാന കേന്ദ്രങ്ങളിലെ സന്ദര്‍ശനവും പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയുള്ള താമസവും പാക്കേജിലുണ്ട്.


പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഒമ്പത് കോടി ഡോളറിന്റെ വില്‍പനയാണ് നടന്നത്. ഖത്തര്‍ ഫിഫ ലോകകപ്പിന് ഇനി രണ്ടു വര്‍ഷം മാത്രമാണ് അവശേഷിക്കുന്നത്. സ്‌റ്റേഡിയങ്ങളുടെ നവീകരണവും നിര്‍മാണവും ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു.


താമസവും വിമാനയാത്രയും മാത്രമല്ല, മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ്, സ്‌റ്റേഡിയത്തിനുള്ളില്‍ തന്നെ സ്വാകാര്യ സ്യൂട്ടുകള്‍, ലോഞ്ചുകള്‍, ഭക്ഷണ സൗകര്യം, വാഹന പാര്‍ക്കിംഗ് സൗകര്യം, വിനോദ പരിപാടികള്‍, സമ്മാന പദ്ധതികള്‍ എന്നിവയെല്ലാം ഫിഫ നല്‍കുന്ന പാക്കേജിന്റെ ഭാഗമാണ്. ആദ്യം ആവശ്യമുള്ളവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്. മാച്ച് ഹോസ്പിറ്റാലിറ്റി എ.ജി എന്ന കമ്പനിയാണ് ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി ഏജന്‍സി.




Tags:    

Similar News