കൊറോണാ: ഫുട്‌ബോള്‍ ആരംഭിക്കുന്നതിനെതിരേ ഫിഫ
യൂറോപ്പില്‍ കൊറോണാ പടരാന്‍ പ്രധാന കാരണവും ഫുട്‌ബോള്‍ മല്‍സരങ്ങളായിരുന്നു. ധൃതിപ്പെട്ട് ജര്‍മ്മനി ബുണ്ടസാ ലീഗ് ആരംഭിക്കുന്നത് തെറ്റായ നടപടിയാണ്.
ബെര്‍ലിന്‍: കൊറോണാ വൈറസ് ബാധ അവസാനിക്കാതെ ഫുട്‌ബോള്‍ ലീഗുകള്‍ ആരംഭിക്കുന്നതിനെതിരേ ഫിഫാ. ലീഗുകള്‍ ആരംഭിക്കുന്നത് രോഗം വ്യാപിക്കാന്‍ ഇടവരുത്തുമെന്നും ലീഗുകള്‍ ഉപേക്ഷിക്കുന്നതാണ് ഉചിതമെന്നും ഫിഫയുടെ ചീഫ് മെഡിക്കല്‍ ഡോക്ടര്‍ മൈക്കല്‍ ഹൂഗ് അറിയിച്ചു.
ലീഗുകള്‍ നടത്താന്‍ ഓരോ രാജ്യങ്ങളും തിടുക്കം കൂട്ടുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കുറഞ്ഞത് 400 പേരുണ്ടാവും ഇവര്‍ക്ക് എങ്ങിനെ സാമൂഹിക അകലം പാലിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനമാണിത്. ജീവനും മരണത്തിനുമിടയ്ക്കുള്ള കളിയാണിത്. യൂറോപ്പില്‍ കൊറോണാ പടരാന്‍ പ്രധാന കാരണവും ഫുട്‌ബോള്‍ മല്‍സരങ്ങളായിരുന്നു. ധൃതിപ്പെട്ട് ജര്‍മ്മനി ബുണ്ടസാ ലീഗ് ആരംഭിക്കുന്നത് തെറ്റായ നടപടിയാണ്. ജര്‍മ്മനിയുടെ ചുവട്പിടിച്ചാണ് മറ്റ് രാജ്യങ്ങളും ലീഗ് നടത്താന്‍ തുനിയുന്നത്.ഫിഫ ഇതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഫുട്‌ബോള്‍ ലീഗുകള്‍ ഈ സീസണ്‍ ഇവിടെ വച്ച് ഒഴിവാക്കണമെന്നും പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകളാണ് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മല്‍സരങ്ങള്‍ ഉപേക്ഷിച്ച് ഫ്രാന്‍സ് എടുത്ത തീരുമാനമാണ് ഉചിതമെന്ന് ഹ്യൂഗ് പറഞ്ഞു.