പെരിന്തല്‍മണ്ണ: നഗരസഭയില്‍ മന്തുരോഗ അണുക്കളെ കണ്ടെത്തി. നഗരത്തിലെ 400 ഇതര സംസ്ഥാന തൊഴിലാളികളെ പരിശോധിച്ചതില്‍ 18 പേരിലാണ് മന്തുരോഗം പരത്താന്‍ കാരണമായ ഫൈലേറിയ അണുക്കളെ കണ്ടെത്തിയത്. ഇവര്‍ക്ക് ചികില്‍സ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നഗരത്തിലെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളേയും പരിശോധിക്കാന്‍ ആരോഗ്യവകുപ്പും നഗരസഭയും നടപടി സ്വീകരിച്ചിട്ടുണ്ട്.