സെന്റ് ജമ്മാസ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുക്കുക: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

Update: 2022-05-13 12:49 GMT

മലപ്പുറം: മലപ്പുറം നഗരസഭാംഗവും സെന്റ് ജെമ്മാസ് സ്‌കൂളിലെ അധ്യാപകനുമായിരുന്ന ശശികുമാറിനെതിരെ സ്‌കൂളിലെ അറുപതോളം വിദ്യാര്‍ത്ഥികള്‍ ലൈംഗികപിഡന പരാതി ഉന്നയിച്ച സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നും വര്‍ഷങ്ങളായി കുറ്റവാളിയെ സംരക്ഷിച്ച് സൗകര്യം ഒരുക്കിക്കൊടുത്ത സ്‌കൂള്‍ അധികാരികള്‍ക്കെതിരെ കേസ്സെടുക്കണമെന്നും ആവശ്യപ്പെട്ട് സ്‌കൂളിന് മുന്നില്‍ വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് ധര്‍ണ്ണ നടത്തി. പ്രതിഷേധ ധര്‍ണ്ണ എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.എ എ. റഹീം ഉല്‍ഘാടനം ചെയ്തു.

പ്രതിയായ ശശികുമാര്‍ ജോലിയിലിരിക്കെ പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ മൗനാനുവാദം നല്‍കിയ സ്‌കൂള്‍ അധികൃതരെ മാതൃകാപരമായ പരമാവധി ശിക്ഷ നല്‍കി പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വിദ്യര്‍ത്ഥികളുടെ പരാതി മറച്ച്‌വച്ച് കുറ്റകൃത്യത്തില്‍ പങ്കാളികളായ സ്‌കൂള്‍ അധികൃതരെയും പ്രതി ശരികുമാറിനേയും പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധ്യാപകനെതിരെ പീഡനത്തിനിരയായവര്‍ തന്നെ പൊതുജനമദ്ധ്യത്തില്‍ പരാതി പറഞ്ഞിട്ടും മുഖ്യധാരാമാധ്യമങ്ങള്‍ അവംലംബിക്കുന്ന മൗനം കുറ്റകരമാണെന്നും പോലിസ് നിഷ്‌ക്രിയത്വം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് തെരുവിലുണ്ടാകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

സൈഫുന്നീസ കോട്ടക്കല്‍, എന്‍ഡിഎഫ് സൗത്ത് ജില്ലാ പ്രസിഡന്റ് ശരീഫ, ഫര്‍ഹാന സുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സൗദ മുഹമ്മദലി, റഹ്മത്ത് കോട്ടക്കല്‍, ഷാഹിന , സൈനബ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News