എന്‍ഡിഎയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനം ഇന്ന്; സുരേന്ദ്രനും തുഷാറും ഡല്‍ഹിയില്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനമാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകീട്ട് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കും.
കേരളത്തില്‍ 6 എപ്ലസ് മണ്ഡലങ്ങളുള്‍പ്പടെ 8 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചര്‍ച്ചകള്‍ക്കായി ഇന്ന് ഡല്‍ഹിയിലെത്തും. കേരളത്തില്‍ 14 സീറ്റുകളില്‍ ബിജെപിയും, 4 സീറ്റുകളില്‍ ബിഡിജെഎസും മത്സരിക്കാനാണ് നിലവില്‍ ധാരണ.