താനൂരില്‍ മാതാവ് കൊന്ന് കുഴിച്ചുമൂടിയ മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു

Update: 2024-02-29 09:00 GMT

മലപ്പുറം: താനൂരില്‍ മാതാവ് കൊന്ന് കുഴിച്ചുമൂടിയ മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പോലിസ് പുറത്തെടുത്തു. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് ജുമൈലത്തി(29)നെ കഴിഞ്ഞദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് തുടര്‍ന്ന് വീട്ടിലെത്തിയശേഷം കുഞ്ഞിനെ കൊന്ന് വീട്ടിലെ പറമ്പില്‍ കുഴിച്ചുമൂടിയെന്നാണ് പോലിസ് പറയുന്നത്. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കിക്കൊല്ലുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് യുവതിയെ ചോദ്യംചെയ്തപ്പോഴാണ് ദാരുണമയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയ ഉടന്‍ യുവതി കൃത്യം ചെയ്‌തെന്നാണ് അറിയുന്നത്. ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് ജുമൈലത്ത്. കുഞ്ഞ് ജനിച്ചത് പുറത്തറിയാതിരിക്കാനാണ് കടുംകൈ ചെയ്തതെന്നാണ് ഇവരുടെ പ്രാഥമിക മൊഴി. വീട്ടിനടുത്തുള്ള പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. ഐപിസി 302 പ്രകാരം യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Tags:    

Similar News