ഔറംഗബാദ്: ബീഹാറിലെ ഔറംഗബാദില്‍ ഛാത് പൂജക്കിടെ തീപടര്‍ന്ന് 30ഓളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടറില്‍നിന്നാണ് തീ പടര്‍ന്നത്. പത്തുപേരുടെ നില അതീവഗുരുതരമാണ്.
പുലര്‍ച്ചെ 2.30ഓടെ ഒരു കുടുബം ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള ശ്രമത്തിനിടയില്‍ പാചകവാതകം ചോര്‍ന്നാണ് അപകടം നടന്നത്.
പൊള്ളലേറ്റവരില്‍ ഏഴ് പോലിസുകാരും ഉള്‍പ്പെടുന്നു.
അനില്‍ ഗോസ്വാമിയും കുടുംബവും പ്രസാദം ഉണ്ടാക്കുന്നതിനിടയിലാണ് ഗ്യാസ് ചോര്‍ന്നതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വലിയ പൊട്ടിത്തെറിയാണ് പ്രദേശത്തുണ്ടായത്. തീഅണക്കാന്‍ ശ്രമിച്ചിട്ടും പെട്ടെന്ന് സാധിച്ചില്ല.
പോലിസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് തീ നിയന്ത്രിച്ചത്.
പൊള്ളലേറ്റവരെ ഔറംഗബാദിലെ സദര്‍ ആശുപത്രിയിലെത്തിച്ചു.
പരിക്കേറ്റവരില്‍ ചിലരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
പോലിസ് അന്വേഷണം ആരംഭിച്ചു.