ഡല്‍ഹി റജൗരി ഗാര്‍ഡന്‍ പ്രദേശത്ത് തീപിടിത്തം

Update: 2022-09-04 01:13 GMT
ഡല്‍ഹി റജൗരി ഗാര്‍ഡന്‍ പ്രദേശത്ത് തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹി രജൗരി ഗാര്‍ഡന്‍ പ്രദേശത്ത് താല്‍ക്കാലിക കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് തീപിടിത്തമുണ്ടായത്. ഇരുപതോളം അഗ്നിശമന വാഹനങ്ങള്‍ തീ അണയ്ക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ടു.

രജൗരി ഗാര്‍ഡന്‍ പ്രദേശത്ത് എച്ച്ഡിഎഫ്‌സി ബാങ്കിന് സമീപം രാത്രി ഒരു മണിയോടെയാണ് തീ പിടിച്ചത്.

തീ നിയന്ത്രണവിധേയമായതായും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News