തൃശ്ശൂരിൽ പെട്രോൾ പമ്പിൽ തീപിടിത്തം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Update: 2024-07-23 06:41 GMT


തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ പെട്രോള്‍ പമ്പില്‍ വന്‍ തീപിടിത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളം കലര്‍ന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവെച്ച ക്യാനുകള്‍ക്കാണ് തീപിടിച്ചത്. ക്യാന്‍ ലീക്കായി ഇന്ധനം പുറത്തേക്ക് ഒഴുകിയിരുന്നു. റോഡില്‍ നിന്നാണ് തീ പിടിച്ചത്. ഇത് ഇന്ധനം മാറ്റിവെച്ച ക്യാനുകളിലേക്ക് പടരുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

Tags:    

Similar News