മക്ക: ലോകമാസകലം വ്യാപിച്ച കൊവിഡ് മഹാമാരിക്കുശേഷമുളള ആദ്യ വിദേശ ഹജ്ജ് തീര്‍ത്ഥാടക സംഘം മക്കയിലെത്തി. മദീനയിലേക്ക് പ്രവേശിച്ച 358 പേരും ഇന്തോനേസ്യയില്‍നിന്നുള്ളവരാണെന്ന് സൗദി പ്രസ് ഏജന്‍സി പറഞ്ഞു.
മഹാമാരിമൂലം രണ്ട് വര്‍ഷമായി നിര്‍ത്തിവച്ച ഹജ്ജ് തീര്‍ത്ഥാടത്തിന്റെ ആദ്യ വിദേശസംഘത്തെ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്'- സൗദി ഹജ്ജ്-ഉമ്ര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബെജാവി പറഞ്ഞു.
മലേഷ്യയില്‍നിന്നും ഇന്ത്യയില്‍നിന്നുമുളള തീര്‍ത്ഥാടകര്‍ വരും ദിവസങ്ങളില്‍ എത്തിച്ചേരും.
ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എല്ലാ വര്‍ഷവും മക്കയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദേശതീര്‍ത്ഥാടകരെ പ്രവേശിപ്പിച്ചിരുന്നില്ല.
65 വയസ്സിനു താഴെ രണ്ട് വാക്‌സിനും എടുത്ത 72 മണിക്കൂറിനുളളില്‍ പിസിആര്‍ പരിശോധനക്ക് വിധേയരായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കാണ് ഹജ്ജ് അനുമതിയുള്ളത്.