കീടനാശിനി കലര്‍ന്ന ചായ കുടിച്ചു; യുപിയില്‍ രണ്ട് കുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

Update: 2022-10-28 01:58 GMT
കീടനാശിനി കലര്‍ന്ന ചായ കുടിച്ചു; യുപിയില്‍ രണ്ട് കുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

ലഖ്‌നോ: കീടനാശിനി കലര്‍ന്ന ചായ കുടിച്ച് ഉത്തര്‍പ്രദേശില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. നഗ്‌ല കന്‍ഹായി ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. ശിവാനനന്ദന്‍(35), മക്കളായ ശിവാങ് (6), ദിവ്യാന്‍ശ്(5), ബന്ധുവായ രവീന്ദ്ര സിങ് (55), അയല്‍വാസിയായ സോബ്രന്‍(42)എന്നിവരാണു മരിച്ചത്.

ചായത്തോട്ടത്തില്‍ തളിക്കുന്ന കീടനാശിനി ശിവാനന്ദന്റെ ഭാര്യ രമാമൂര്‍ത്തി അബദ്ധത്തില്‍ ചായയില്‍ ചേര്‍ത്തതാണ് മരണകാരണമായതെന്നു പോലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ചായയുടെ സാംപിള്‍ രാസപരിശോധനയ്ക്ക് അയച്ചതായും മയിന്‍പുരി എസ്പി കമലേഷ് ദീക്ഷിത് അറിയിച്ചു.

Tags:    

Similar News