വിമാനത്തിനുള്ളിലെ പ്രതിഷേധം; മൂന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Update: 2022-06-20 04:39 GMT

കൊച്ചി: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനിത് നാരായണന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ആക്രമണത്തില്‍ പങ്കില്ലെന്നുമാണ് സുനിത്തിന്റെ വാദം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിനാല്‍ രാഷ്ട്രീയ വിരോധം വച്ച് അറസ്റ്റുചെയ്യാന്‍ സാധ്യതയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും സുനിത്ത് പറയുന്നു. ഫര്‍സീന്‍ മജീദ്, നവീന്‍ എന്നിവരാണ് കേസിലെ മറ്റ് രണ്ട് പ്രതികള്‍. ഇവരുടെ ജാമ്യഹരജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഹരജി ചൊവ്വാഴ്ച പരിഗണിക്കും. വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും ഇതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഭാവനാസൃഷ്ടിയിലുണ്ടാക്കിയ കേസാണിത്. തങ്ങള്‍ വിമാനത്തിന്റെ മുന്‍സീറ്റിലും മുഖ്യമന്ത്രി പിന്‍സീറ്റിലുമായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് വാതില്‍ തുറന്നപ്പോള്‍ രണ്ടുവട്ടം മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രിയ്ക്ക് അടുത്തേക്ക് പാഞ്ഞടുത്തിട്ടില്ല. എന്നാല്‍, ഇ പി ജയരാജനും ഗണ്‍മാനും ചേര്‍ന്ന് തങ്ങളെ തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും ഹരജിക്കാര്‍ പറയുന്നു.

Tags:    

Similar News