ആകാശവാണി മുന്‍ സ്‌റ്റേഷന്‍ ഡയറക്ടര്‍ എ പി മെഹറലി നിര്യാതനായി
ഫറോക്ക് ചുങ്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. കോഴിക്കോട്, ദേവികുളം നിലയങ്ങളില്‍ പ്രോഗ്രാം മേധാവിയായും കണ്ണൂര്‍ നിലയത്തില്‍ സ്‌റ്റേഷന്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
ഫറോക്ക്: ആകാശവാണി മുന്‍ സ്‌റ്റേഷന്‍ ഡയറക്ടറും എഴുത്തുകാരനുമായിരുന്ന എ പി മെഹറലി (81) നിര്യാതനായി. ഫറോക്ക് ചുങ്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. കോഴിക്കോട്, ദേവികുളം നിലയങ്ങളില്‍ പ്രോഗ്രാം മേധാവിയായും കണ്ണൂര്‍ നിലയത്തില്‍ സ്‌റ്റേഷന്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. മൂന്നര പതിറ്റാണ്ടുകാലം ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫാറൂഖ് കോളജ്, മടപ്പള്ളി ഗവ. കോളേജ്, ഫാറൂഖ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരൂരിനടുത്ത് കൂട്ടായിയാണ് സ്വദേശം. ഭ്രംശം, ബലിക്കളം, നീലക്കടല്‍, പ്രിയനെത്തേടി, യാത്രാഭംഗം തുടങ്ങിയ റേഡിയോ നാടകങ്ങളും ഡോക്യുമെന്ററികളും ആമിഷ് സ്ഥലികളിലൂടെ വിസ്മയപൂര്‍വ്വം എന്ന യാത്രാവിവരണ കൃതിയും രചിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ മെഹറലി. മക്കള്‍: മെഹ്ഫില്‍ മെഹറലി, മെഹറൂഫ് മെഹറലി (ഇരുവരും യുഎസ്എ).
മരുമക്കള്‍: ഹസീന മെഹഫില്‍, അല്‍മാസ് മെഹറൂഫ്. സംസ്‌കാരം: ഫറോക്ക് പേട്ട പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.