നാലാമത്തെ ഒമിക്രോണ്‍ കേസ് മുംബൈയില്‍

Update: 2021-12-04 14:22 GMT

ന്യൂഡല്‍ഹി: മുംബൈയില്‍ രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയ മഹാരാഷ്ട്ര സ്വദേശിയായ 33 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസമാണ് ഇയാള്‍ ദുബയി, ഡല്‍ഹി വഴി മുംബൈയിലെത്തിയത്.

ഇയാള്‍ ഇപ്പോള്‍ ദോംബിവലിയില്‍ കൊവിഡ് കെയര്‍ കേന്ദ്രത്തിലുണ്ട്. 

രാജ്യത്ത് മൂന്നാമത്തെ ഒമിക്രോണ്‍ വകഭേദം ഗുജറാത്തിലെ ജാംനഗറിലാണ് സ്ഥിരീകരിച്ചത്. സാംബിയയില്‍ നിന്ന് മടങ്ങിയെത്തിയ 72വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

ബെംഗളൂരുവിലെ ഒരു ഡോക്ടര്‍ക്കും ദക്ഷിണാഫ്രിക്കന്‍ പൗരനുമാണ് ഒന്നും രണ്ടും കേസുകള്‍. 

Tags:    

Similar News