പാരിസ്: ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 23,924 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3,035,181 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് 230 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 72,877 ആയി ഉയര്‍ന്നു.
നിലവില്‍ 25,900 കൊവിഡ് രോഗികള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു , ഇതുവരെ ഫ്രാന്‍സില്‍ ഒരു ദശലക്ഷം ആളുകള്‍ക്ക് ആന്റി കൊറോണ വൈറസ് വാക്‌സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി അവസാനത്തോടെ 1.4 ദശലക്ഷം ആളുകള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാര്‍ച്ച് 11 ന് ലോകാരോഗ്യ സംഘടന കൊവിഡ് മഹാമാരിയായി പ്രഖ്യാപിച്ചത്.