രോഗികളായ ഹാജിമാര്‍ക്ക് സ്വാന്തനമേകി ഫ്രറ്റേണിറ്റി ഫോറം മെഡിക്കല്‍ ടീം

Update: 2022-06-28 00:45 GMT

മക്ക: വിശുദ്ധ ഹജ്ജ്കര്‍മത്തിനായി പുണ്യ ഭൂമിയിലെത്തി അവശരായ ഹാജിമാര്‍ക്ക് സ്വാന്തനത്തിന്റെ കരങ്ങളുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മെഡിക്കല്‍ ടീം വളണ്ടിയര്‍മാര്‍. ഹജ്ജ് മിഷന്‍ ഹെല്‍പ്‌ലൈനില്‍ വിളിക്കുന്ന സഹായാഭ്യര്‍ത്ഥ്യനയുടെ അടിസ്ഥാനത്തില്‍ ഹാജിമാരെ റൂമുകളില്‍ ചെന്ന് ആവശ്യമായ പരിചരണങ്ങള്‍ നല്‍കിയും സമയക്രമമായി മരുന്നുകള്‍ നല്‍കിയും ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു വ്യത്യസ്ത ഭാഷകളിലായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഹാജിമാര്‍ക്ക് വളരെ ആശ്വാസമേകുകയാണ് ഫ്രറ്റേണിറ്റി ഫോറം മെഡിക്കല്‍ ടീം.

ആവശ്യമുള്ളവര്‍ക്ക് വീല്‍ചെയര്‍ നല്‍കും. രോഗികളായ ഹാജിമാരെ 40 ബെഡ്, 30 ബെഡ് എന്നി ആശുപത്രികളിലെത്തിക്കും. സ്ത്രീഹാജിമാര്‍ക്ക് വനിതാ വളണ്ടിയര്‍മാര്‍ മുഖേനെ പ്രത്യേക പരിചരണങ്ങള്‍ നല്‍കും. ഇതൊക്കെയാണ് മെഡിക്കല്‍ ടീമിന്റെ ദൈനംദിന സേവന പ്രവര്‍ത്തനങ്ങള്‍.

വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തങ്ങളുമായി മുന്നോട്ടുപോകുമെന്ന് മെഡിക്കല്‍ ടീം കോഡിനേറ്റര്‍ സാലിഹ് ചങ്ങനാശ്ശേരി, മറ്റു ഭാരവാഹികളായ ഷൈന്‍ മുഹമ്മദ്, അസീം ഗുല്‍ബര്‍ഗ എന്നിവര്‍ അറിയിച്ചു. 

Tags:    

Similar News