ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ തട്ടിപ്പ്: കണ്ണൂരില്‍ നാല് പേര്‍ അറസ്റ്റില്‍

Update: 2021-11-08 10:40 GMT

കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി ഇടപാടിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ നാല് പേരെ കണ്ണൂര്‍ സിറ്റി പോലിസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ആലംപാടി സ്വദേശി മുഹമ്മദ് റിയാസ്, മലപ്പുറം മഞ്ചേരി സ്വദേശി സി ശഫീഖ്, കോഴിക്കോട് പാവങ്ങാട് സ്വദേശി വ സിം മുനവ്വറലി, മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് ശഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ബാംഗളൂര്‍ ആസ്ഥനമാക്കി ലോങ്ങ് റിച്ച് ടെക്‌നോളജീസ് എന്ന പേരില്‍ ഓണ്‍ലൈന്‍ വഴിയാണ് ആയിരങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വച്ച് സമാഹരിച്ചത്. ദിനംപ്രതി 2 മുതല്‍ എട്ട് ശതമാനം ലാഭവിഹിതം ക്രിപ്‌റ്റോ കറന്‍സിയില്‍ നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകാരില്‍ നിന്ന് പണം സമാഹരിച്ചത്.

കണ്ണൂര്‍ സിറ്റി പോലിസിന് നാല് മാസം മുന്‍പ് ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായതെന്ന് എസിപി പി പി സദാനന്ദന്‍ അറിയിച്ചു. അറസ്റ്റിലായ മുഹമ്മദ് റിയാസിന്റെ അക്കൗണ്ടില്‍ 40 കോടിയും ശഫീഖിന്റെ അക്കൗണ്ടില്‍ 32 കോടിയും സമാഹരിച്ചതായി കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു.  

Tags:    

Similar News