വനിതാ ദിനത്തില്‍ തിരൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ക്യാമ്പില്‍ മുന്നൂറോളം രോഗികളെ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നുകള്‍ നല്‍കി

Update: 2020-03-08 13:37 GMT

തിരൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മാതൃശിശുബോധവല്‍ക്കരണ ക്ലാസ്സും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. തിരൂര്‍ സിറ്റി ആശുപത്രിയുടെ സഹകരണത്തോടെയാണ് കൈതവളപ്പ് സ്‌കൂളില്‍ 11, 14, 15 വാര്‍ഡിലുള്ളവര്‍ക്കായി ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപ് തിരൂര്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ സഫിയ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ നാജിറ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി കെ റൈഹാനത്ത്, സിറ്റി ആശുപത്രി എം.ഡി കൂടാത്ത് മുഹമ്മദ്കുട്ടിഹാജി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കുഞ്ഞുട്ടിബാവ, തറമ്മല്‍ അഷ്‌റഫ് ഡോക്ടര്‍മാരായ ലിബി മനോജ്, ജയകൃഷ്ണന്‍, സൈറ ജമാല്‍, ആശുപത്രി മാനേജര്‍ ജയലക്ഷ്മി, മുസ്തഫ തൈക്കൂട്ടത്തില്‍ ഹസൈനാര്‍ പരിയാരത്ത്, ശിഹാബ്, ഗഫൂര്‍ പന്നികണ്ടത്തില്‍ സംസാരിച്ചു.

ക്യാമ്പില്‍ മുന്നൂറോളം രോഗികളെ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നുകള്‍ നല്‍കി


Tags:    

Similar News