'നിയോ' ജിദ്ദയുടെ സൗജന്യ മെഡിക്കല്‍ ക്യാംപ് വെള്ളിയാഴ്ച
കാലത്ത് 8 മണി മുതല്‍ ഷറഫിയ അല്‍റയാനില്‍ വെച്ചാണ് ക്യാംപ് നടത്തുന്നത്. ഒട്ടനവധി ലാബ് ടെസ്റ്റുകള്‍ സൗജന്യമായി നടത്താനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
ജിദ്ദ: നിലമ്പൂര്‍ എക്‌സ്പാറ്റ്‌സ് ഓര്‍ഗനൈസേഷന്‍ 'നിയോ' ജിദ്ദ അല്‍റയാന്‍ പോളിക്ലിനിക്കുമായി സഹകരിച്ച് നടത്തുന്ന മെഡിക്കല്‍ ക്യാംപ് വെള്ളിയാഴ്ച. നവംബര്‍ 15 ന് കാലത്ത് 8 മണി മുതല്‍ ഷറഫിയ അല്‍റയാനില്‍ വെച്ചാണ് ക്യാംപ് നടത്തുന്നത്. ഒട്ടനവധി ലാബ് ടെസ്റ്റുകള്‍ സൗജന്യമായി നടത്താനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
ക്യാംപിനോടനുബന്ധിച്ച് ജീവിതശൈലി രോഗങ്ങളെ കുറിച്ചും വൃക്കരോഗത്തെ കുറിച്ചും ക്ലാസുകള്‍ നടത്തും. വ്യക്കരോഗം സ്ഥിരീകരിക്കുന്നതിനുള്ള ക്രിയാറ്റിന്‍ ടെസ്റ്റിനുള്ള സൗകര്യവുണ്ടായിരിക്കും.
ഡോ. സമ്പത്ത്, ഡോ. വിനീതാ പിള്ള, ഡോ. ഷഫ്‌ന, ഡോ. താജ് മൊയ്തീന്‍ (ഗൈനക്) എന്നിവര്‍ പരിശോധനക്ക് മേല്‍നോട്ടം വഹിക്കും. പ്രിന്‍സാദ് പറായി, കെബീര്‍ കൊണ്ടോട്ടി എന്നിവരാണ് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എടുക്കുന്നത്.
കാലത്ത് 8 മണിക്ക് ജെഎന്‍എച്ച് എംഡി ശ്രീ. വിപി മുഹമ്മദാലി ക്യാംപ് ഉദ്ഘാടനം ചെയ്യും. നാല്പതോളം സാങ്കേതിക വിദഗ്ധരും, വളണ്ടിയര്‍മാരും ക്യാംപ് നടത്തിപ്പിനായി പരിശീലനം നേടിക്കഴിഞ്ഞതായി കണ്‍വീനര്‍ ഗഫൂര്‍ എടക്കരയും ചെയര്‍മാന്‍ ബശീര്‍ പുതുക്കൊള്ളിയും അറിയിച്ചു. 'നിയോ' ഭാരവാഹികളായ റഷീദ് വരിക്കോടന്‍, ജുനൈസ് കെ.ടി, പി.സി.എ റഹ്മാന്‍, ഹുസൈന്‍ ചുള്ളിയോട് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് സംഘടിപ്പിച്ചിട്ടുളളത്
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0538658255, 0507439295 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.