മാള: പുത്തന്‍ചിറ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈമാസം 22 ഞായറാഴ്ച രാവിലെ 8.30 മുതല്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാള ഗുരുദര്‍മ്മം മിഷന്‍ ആശുപത്രിയുടേയും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുടേയും സഹകരണത്തോടെ മാണിയംകാവ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് നടക്കുക.
ബെന്നി ബെഹനാന്‍ എം പി ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് എം ബി സെയ്ദു അദ്ധ്യക്ഷത വഹിക്കും. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി എന്നിവര്‍ വിശിഷ്ടാതിഥികളാകും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായിരുന്ന അടുത്തയിടെ അപകടത്തില്‍ മരിച്ച വ്യാപാരിയുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ കൈമാറും. ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഇ എന്‍ ടി, ഓര്‍ത്തോ, കാര്‍ഡിയോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റുകളുടെ പരിശോധനാനന്തരം ആവശ്യമെങ്കില്‍ കേള്‍വി പരിശോധന, ബ്ലഡ് ഷുഗര്‍, ബ്ലഡ്പ്രഷര്‍, ഇ സി ജി, സാച്ച്യുറേഷന്‍ പള്‍സ് എന്നിവ സൗജന്യമായി ചെയ്യുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌റ്റ്രേഷനും 9048105081, 9645144020, 9447830492, 8547509354, 8606042395, 9496754288, 9400041217, 9846005229, 9747721785, 9388010222, 9947743064 എന്നീ നമ്പറുകളുമായി ബന്ധപ്പെടണം.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗുരുധര്‍മ്മം മിഷന്‍ ആശുപത്രി തുടര്‍ചികിത്സക്കാവശ്യമായ പ്രിവിലേജ് കാര്‍ഡുകള്‍ നല്‍കുകയും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളില്‍ ലഭ്യമായവ സൗജന്യമായി നല്‍കുന്നതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ഭാരവാഹികളായ എം ബി സെയ്ദു, വി കെ ദേവരാജന്‍, ദാസന്‍ കളത്തില്‍, ഐറിഷ് പടമാടന്‍ തുടങ്ങിയവര്‍ അറിയിച്ചു.