സൗജന്യ റേഷന്‍; നരേന്ദ്ര മോദിയുടെയും താമരയുടേയും ചിത്രം വേണമെന്ന് ബിജെപി

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന സൗജന്യ റേഷനാണ് പാര്‍ട്ടി പദ്ധതിയാക്കി മാറ്റുന്നത്

Update: 2021-07-03 10:31 GMT
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷനും രാഷ്ട്രീയ പ്രചാരണത്തിനുള്ള വഴിയാക്കി ബിജെപി. സൗജന്യ റേഷന്‍ റേഷന്‍ നല്‍കുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉണ്ടാവണമെന്ന് ബിജെപി നിര്‍ദ്ദേശിച്ചു. റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ ഇത്തരം ബാനറുകള്‍ സ്ഥാപിക്കണമെന്നും സംസ്ഥാന ഘടകങ്ങള്‍ക്ക് അയച്ച കത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ആവശ്യപ്പെട്ടു. ഇതിനു പുറമെ റേഷന്‍ സഞ്ചിയില്‍ പാര്‍ട്ടി ചിഹ്നമായ താമരയുടെ ചിത്രം ഉണ്ടാവണമെന്നും നിര്‍ദ്ദേശിച്ചു.


പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന സൗജന്യ റേഷനാണ് പാര്‍ട്ടി പദ്ധതിയാക്കി മാറ്റുന്നത്. മാസം അഞ്ച് കിലോ ധാന്യമാണ് പദ്ധതിപ്രകാരം ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ലഭിക്കുക.




Tags:    

Similar News