18 വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; 24 മണിക്കൂറുകൊണ്ട് വാക്‌സിന്‍ നല്‍കിയത് 80 ലക്ഷം പേര്‍ക്ക്

Update: 2021-06-21 15:25 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 80 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം കൊണ്ട് വാക്‌സിന്‍ നല്‍കുന്നത് ഇതാദ്യമാണ്.

കൊവിഡ് വെബ്‌സൈറ്റിലെ കണക്കനുസരിച്ച് ഇന്ന് 80,96,417 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

ഇത്രയേറെ പേര്‍ക്ക് ഒറ്റ ദിവസം കൊണ്ട് വാക്‌സിന്‍ നല്‍കാനായതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. കൊവിഡ് വ്യാപനം തടയുന്നതില്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ആയുധം വാക്‌സിനാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യത്തെ 18 വയസ്സിനു മുകളിലുളള എല്ലാവര്‍ക്കും ഇന്നു മുതലാണ് സൗജന്യ വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയമനുസരിച്ച് വാക്‌സിന്‍ നിര്‍മാതാക്കളുടെ കൈവശമുള്ള 75 ശതമാനം വാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. ശേഷിക്കുന്ന 25 ശതമാനം സ്വകാര്യ ആശുപത്രി വഴി വിതരണം ചെയ്യും. അതിന് പണം ഈടാക്കാവുന്നതാണ്.

Tags:    

Similar News