മുംബൈയിലെ റോഡില്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ പോസ്റ്റര്‍: പോലീസ് നീക്കം ചെയ്തു
എന്നാല്‍ ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമായിട്ടില്ല. ഭെണ്ടി ബസാര്‍ പ്രദേശത്തെ മുഹമ്മദ് അലി റോഡിലാണ് പോസ്റ്റര്‍ കാണപ്പെട്ടത്.
മുംബൈ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പോസ്റ്ററുകള്‍ തെക്കന്‍ മുംബൈയിലെ തിരക്കേറിയ റോഡില്‍ ഒട്ടിച്ചതായി കണ്ടെത്തി. ഇമ്മാനുവല്‍ മാക്രോണിന്റെ ഇസ്‌ലാം വിരുദ്ധ നടപടികള്‍ക്കെതിരെ ലോകവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് മുംബൈയിലെ റോഡില്‍ അദ്ദേഹത്തിന്റെ പോസ്റ്റര്‍ പതിച്ചതെന്നു സംശയിക്കുന്നു. എന്നാല്‍ ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമായിട്ടില്ല. ഭെണ്ടി ബസാര്‍ പ്രദേശത്തെ മുഹമ്മദ് അലി റോഡിലാണ് പോസ്റ്റര്‍ കാണപ്പെട്ടത്.
പോസ്റ്ററിനു മുകളിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നതും കാല്‍നടക്കാര്‍ നടക്കുന്നതുമുള്ള വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇതോടെ പോലിസ് ഇടപെട്ട് പോസ്റ്ററുകള്‍ നീക്കം ചെയ്തു. സംഭവം സംബന്ധിച്ച് ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മുംബൈ പോലിസ് പറഞ്ഞു.