ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചു; രണ്ടുപേര്‍ പിടിയില്‍(വീഡിയോ)
ഫ്രഞ്ച് പ്രസിഡന്റിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് ദശലക്ഷണക്കണക്കിനു പേരാണ് സാമൂഹികമാധ്യമങ്ങളിലൂടെ കണ്ടത്.
പാരിസ്: പൊതുപരിപാടിയില്‍ സംബന്ധിക്കുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനു നേരെ കൈയേറ്റം. തെക്കന്‍ ഫ്രാന്‍സിലെ ഡ്രോമില്‍ ജനങ്ങളുമായി സംവദിക്കുന്നതിനിടെ ഒരാള്‍ മാക്രോണിന്റെ മുഖത്തടിച്ചു. രാജ്യവ്യാപകമായി നടത്തുന്ന യാത്രയ്ക്കിടെ ചൊവ്വാഴ്ചയാണ് സംഭവം. കൈയേറ്റ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിക്കിടെ ഒരു വേലിക്ക് അരികില്‍ നില്‍ക്കുന്നവര്‍ക്കരികിലേക്ക് എത്തിയ മാക്രോണിനു നേരേ കൂട്ടത്തില്‍ ഒരാള്‍ അക്രമം നടത്തുകയായിരുന്നു. ഹസ്തദാനത്തിനു വേണ്ടി കൈനീട്ടിയ മാക്രോണിന്റെ കവിളത്ത് അടിച്ചു.
🚨🇫🇷 | BREAKING: Macron slapped in the face
— Politics For All (@PoliticsForAlI) June 8, 2021
Via @ConflitsFrance pic.twitter.com/1L7eYTsvDR
ഉടന്‍തന്നെ മാക്രോണിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് അദ്ദേഹത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. കൊവിഡിനു ശേഷം രാജ്യത്തെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്താനായാണ് മാക്രോണ്‍ രാജ്യവ്യാപകമായ സന്ദര്‍ശന പരിപാടി നടത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് ദശലക്ഷണക്കണക്കിനു പേരാണ് സാമൂഹികമാധ്യമങ്ങളിലൂടെ കണ്ടത്.
France's Immanuel Macron Slapped in Paris