'ഫ്രൂട്ട് മോള്‍ഡ്' : പഴങ്ങളും പച്ചക്കറികളും ഇനി ഇഷ്ടമുള്ള രൂപത്തില്‍
പോളികാര്‍ബണേറ്റില്‍ നിര്‍മിച്ച അച്ചുകള്‍ വളര്‍ന്നു തുടങ്ങുന്ന പഴത്തിനും പച്ചക്കറിക്കും മുകളില്‍ മൂടുക എന്നതാണ് 'ഫൂട്ട് മോള്‍ഡിങില്‍' ചെയ്യാനുള്ളത്.
കോഴിക്കോട്: ചതുരത്തിലുള്ള തണ്ണിമത്തനുകള്‍, ഫുട്‌ബോളിന്റെ പോലെയുള്ള ചിരങ്ങയും കുമ്പളവും, ധ്യാനിച്ചിരിക്കുന്ന ശ്രീബുദ്ധന്റെ ആകൃതിയിലുള്ള പേരക്ക, പഴങ്ങളും പച്ചക്കറികളും ഇഷ്ടമുള്ള ആകൃതിയില്‍ വളര്‍ത്തിയെടുക്കാവുന്ന ഫ്രൂട്ട് ഷേപിങിലൂടെ ഇതെല്ലാം ഇപ്പോള്‍ സാധ്യമാണ്. നമ്മുടെ വീട്ടില്‍ വളരുന്ന പച്ചക്കറി ഇനി ഏതു രൂപത്തിലാകണമെന്ന് നമുക്ക് തീരുമാനിക്കാം.
പോളികാര്‍ബണേറ്റില്‍ നിര്‍മിച്ച അച്ചുകള്‍ വളര്‍ന്നു തുടങ്ങുന്ന പഴത്തിനും പച്ചക്കറിക്കും മുകളില്‍ മൂടുക എന്നതാണ് 'ഫൂട്ട് മോള്‍ഡിങില്‍' ചെയ്യാനുള്ളത്. അച്ചുകള്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. ഓരോ വിളവിന്റെയും വലുപ്പത്തിന് അനുസരിച്ചുള്ള അച്ചുകള്‍ തിരഞ്ഞെടുക്കക എന്നതാണ് ശ്രദ്ധിക്കാനുള്ളത്. തണ്ണിമത്തന് ഉപയോഗിക്കാനുള്ള അച്ച് പേരക്കക്ക് വെച്ചാല്‍ ശരിയാകില്ല എന്നര്‍ഥം. കൃത്യമായ പാകത്തിനുള്ള അച്ച് വെച്ചുകഴിഞ്ഞാല്‍ പിന്നെ അവ വളരുന്നത് അച്ചിനുള്ളില്‍ അതേ രൂപത്തിലായിരിക്കും. പിന്നീട് നമ്മള്‍ ആഗ്രഹിച്ച അതേ രൂപത്തിലുള്ള വിളകള്‍ പറിച്ചെടുക്കാം.
'ഫ്രൂട്ട് മോള്‍ഡ്' ഓണ്‍ലൈനില്‍ ലഭ്യമാണ്. ചൈനയിലെ കമ്പനികളാണ് ഇത് കൂടുതലായി വില്‍പ്പന നടത്തുന്നത്. ഇനി ഇഷ്ടമുള്ള ഫ്രൂട്ട് മോള്‍ഡുകള്‍ വാങ്ങി വീട്ടില്‍ വളര്‍ത്തുന്ന പഴത്തിനും പച്ചക്കറിക്കും ചുറ്റും പിടിപ്പിച്ചോളൂ. ഹൃദയാകൃതിയിലുള്ള തണ്ണിമത്തനും മീനിന്റെ രൂപത്തിലുള്ള കക്കിരിയും ഒക്കെ കഴിക്കാം.