ലഹരിക്കെതിരെ ഫര്‍ണിച്ചര്‍ വ്യാപാരികള്‍ രംഗത്ത്

Update: 2025-03-20 16:09 GMT
ലഹരിക്കെതിരെ ഫര്‍ണിച്ചര്‍ വ്യാപാരികള്‍ രംഗത്ത്

കോഴിക്കോട്: സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ഫര്‍ണിച്ചര്‍ മാനുഫാക്‌ചേര്‍സ് ആന്റ്   മര്‍ച്ചന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ (ഫുമ്മ) കോഴിക്കോട് സിറ്റി ഏരിയകമ്മിറ്റി ബോധവല്‍ക്കരണ സംഘടിപ്പിച്ചു. കോഴിക്കോട് സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സിറ്റി കമ്മിറ്റി പ്രസിഡന്റ് സലീം ഡക്കോറ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് പേങ്ങാടന്‍, സംസ്ഥാന സെക്രട്ടറി പ്രസിദ് ഗുഡ്‌ വേ, ജില്ലാ ജനറല്‍ സെക്രട്ടറി ജിബിന്‍ കാഡിയ, സിറ്റി സെക്രട്ടറി ജിനീഷ് വാഴയില്‍, ട്രഷറര്‍ അബ്ദുല്‍ അസീസ് ഇന്‍സാഫ് തുടങ്ങിയവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.

Similar News