കല്‍പറ്റ: കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തെലുങ്കാന സ്വദേശികളായ ഓങ്കാരി വെങ്കിടേഷ് (30), റാവൂള രാജേഷ് (29), സദാനന്ദം രായരാക്കുളം (55), വിശാഖപട്ടണം സ്വദേശിനികളായ പുഷ്പ ചിക്കാത്തി (37), സത്യ താമര (28) എന്നിവരെയാണ് കല്‍പ്പറ്റ എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതി ജഡ്ജി ശിക്ഷിച്ചത്. 2019 ജൂണിലായിരുന്നു സംഭവം.
ബാവലി ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് സംഭവം. അന്നത്തെ തിരുനെല്ലി എസ് ഐയും ഇപ്പോള്‍ മുഴുപ്പിലങ്ങാട് സിഐയുമായ രജീഷ് തെരുവത്ത പീടികയിലാണ് കേസിന്റെ ആദ്യ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. കേസിന്റെ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് മാനന്തവാടി ജെ.എസ്.പി ആയിരുന്ന വൈഭവ് സക്‌സേന ഐ പി എസ് ആയിരുന്നു.