ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ ബിജെപിയിൽ; ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചേക്കും

നാടിന്റെ പുരോ​ഗതിക്കായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തന്റെ പ്രചോദനമെന്ന് വിജയ് റാവത്ത് ബിജെപി അം​ഗത്വമെടുത്ത ശേഷം പ്രതികരിച്ചു.

Update: 2022-01-19 13:22 GMT

ന്യൂഡൽഹി: തമിഴ്നാട്ടിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് കേണൽ വിജയ് റാവത്ത് ബിജെപി അം​ഗത്വമെടുക്കുന്നത്. ഇവരുടെ പിതാവും സെെന്യത്തിൽ നിന്ന് വിരമിച്ച ശേഷം ബിജെപി അം​ഗത്വമെടുത്ത വ്യക്തിയാണ്.

നാടിന്റെ പുരോ​ഗതിക്കായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തന്റെ പ്രചോദനമെന്ന് വിജയ് റാവത്ത് ബിജെപി അം​ഗത്വമെടുത്ത ശേഷം പ്രതികരിച്ചു. അ​ച്ഛ​ൻ ആ​ർ​മി​യി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷം ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഇ​പ്പോ​ൾ ത​നി​ക്കും അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്നു- വി​ജ​യ് റാ​വ​ത്ത് പറഞ്ഞു. ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി​യാ​ണ് വി​ജ​യ് റാ​വ​ത്തി​നെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ് റാ​വ​ത്തി​ന് ബി​ജെ​പി സീ​റ്റ് ന​ൽ​കു​മെ​ന്നാ​ണ് സൂചനകൾ.

ഡി​സം​ബ​ർ എ​ട്ടി​ന് ത​മി​ഴ്നാ​ട്ടി​ലെ കൂ​നു​രി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ലാ​ണ് ജനറൽ ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ​യും കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ക്രൂ ​അം​ഗ​ങ്ങ​ളും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags:    

Similar News