നേഷന്‍സ് കപ്പിന് തുടക്കം; ജര്‍മ്മനിയും സ്‌പെയിനും നേര്‍ക്ക് നേര്‍

Update: 2020-09-03 11:49 GMT

ലണ്ടന്‍: യൂറോപ്പില്‍ ഇന്നുമുതല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് തുടക്കമാവുന്നു. നേഷന്‍സ് കപ്പോടെയാണ് യൂറോപ്പില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമിടുന്നത്. കഴിഞ്ഞ സീസണില്‍ ആരംഭിച്ച നേഷന്‍സ് കപ്പിന്റെ രണ്ടാമത്തെ എഡിഷനാണ് ഇന്ന് തുടക്കമാവുന്നത്. രണ്ട് ലീഗ് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയിലും ഗ്രൂപ്പ് ബിയിലുമായി നാല് സബ് ഗ്രൂപ്പുകളുണ്ട്. ഓരോ ഗ്രൂപ്പിലും നാല് ടീമുകള്‍ പങ്കെടുക്കും.

ഗ്രൂപ്പ് എ- ഗ്രൂപ്പ് 1- നെതര്‍ലന്റസ്, ഇറ്റലി, പോളണ്ട്, ബോസ്‌നിയ. ഗ്രൂപ്പ് 2 ഇംഗ്ലണ്ട്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഐസ് ലാന്റ്. ഗ്രൂപ്പ് 3- പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ക്രൊയേഷ്യ, സ്വീഡന്‍. ഗ്രൂപ്പ് 4- സ്വിറ്റ്‌സര്‍ലന്റ്, സ്‌പെയിന്‍, യുക്രെയ്ന്‍, ജര്‍മ്മനി.

ഗ്രൂപ്പ് ബി. ഗ്രൂപ്പ് 1- ഓസ്ട്രിയ, നോര്‍വേ, റുമാനിയ, നോര്‍ത്തേണ്‍ അയര്‍ലന്റ്‌സ. ഗ്രൂപ്പ് 2- ചെക്ക് റിപ്പബ്ലിക്ക്, സ്‌കോട്ട്‌ലാന്റ്, സ്ലൊവാക്കിയ, ഇസ്രായേല്‍. ഗ്രൂപ്പ് 3- റഷ്യ, സെര്‍ബിയ, തുര്‍ക്കി, ഹംഗറി. ഗ്രൂപ്പ് 4- വെയ്ല്‍സ്, ഫിന്‍ലന്റ്, ബള്‍ഗേറിയ, അയര്‍ലന്റ്.

ഗ്രൂപ്പ് സി-ഗ്രൂപ്പ് 1- അസര്‍ബൈജാന്‍, സൈപ്രസ്, ലകസംബര്‍ഗ്, മൊണ്ടനെഗ്രോ. ഗ്രൂപ്പ് 2- അര്‍മേനിയ, എസ്റ്റോണിയ, ജോര്‍ജ്ജിയ, മാസിഡോണിയ. ഗ്രൂപ്പ് 3- ഗ്രീസ്, കൊസൊവോ, മാള്‍ഡോവ, സ്ലൊവേനിയ. ഗ്രൂപ്പ് 4- അല്‍മേനിയ, ബെലാറസ്, കസാഖിസ്താന്‍, ലിത്വാനിയ.

ഗ്രൂപ്പ് ഡി: ഗ്രൂപ്പ് 1-അന്‍ഡോറ, ഫറോ ഐലാന്റ്, ലാത്വവിയ, മാള്‍ട്ടാ. ഗ്രൂപ്പ് 2-സാന്‍ മറീനോ, ഗിബ്രാള്‍റ്റര്‍, ലിച്ചെന്‍സ്‌റ്റെയന്‍.

ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ജര്‍മ്മനി സെപിയിനുമായി കൊമ്പുകോര്‍ക്കും. മറ്റ് പ്രധാന മല്‍സരങ്ങളില്‍ തുര്‍ക്കി ഹംഗറിയുമായും റഷ്യ സെര്‍ബിയയുമായും ഗ്രീസ് സ്ലൊവേനിയയുമായി ഏറ്റുമുട്ടും. വെയ്ല്‍സിന്റെ എതിരാളി ഫിന്‍ലാന്റാണ്. ജര്‍മ്മനി-സ്‌പെയിന്‍ മല്‍സരം രാത്രി 9.30നും മറ്റ് മല്‍സരങ്ങള്‍ രാത്രി 12.30നുമാണ് നടക്കുക.


Tags:    

Similar News