നാഷന്‍സ് ലീഗ്; പോര്‍ച്ചുഗല്‍ ടീമില്‍ ഫെലിക്‌സും സില്‍വയും
ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന ടീമില്‍ പുതുമുഖ താരം ഫെലിക്‌സ് ഇടംപിടിച്ചിട്ടുണ്ട്. ബെന്‍ഫിക്ക എഫ്‌സിക്ക് വേണ്ടി ഇത്തവണ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച താരമാണ് ഫെലിക്‌സ്.
ലിസ്ബണ്‍: നാഷന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന ടീമില്‍ പുതുമുഖ താരം ഫെലിക്‌സ് ഇടംപിടിച്ചിട്ടുണ്ട്. ബെന്‍ഫിക്ക എഫ്‌സിക്ക് വേണ്ടി ഇത്തവണ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച താരമാണ് ഫെലിക്‌സ്. കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി മിന്നും ഫോം കാഴ്ചവച്ച ബെര്‍ണാഡോ സില്‍വയും ടീമില്‍ ഇടംനേടിയിട്ടുണ്ട്.
വോള്‍വ്‌സ് ക്ലബ്ബിനായി ഈ സീസണില്‍ മികവ് പ്രകടിപ്പിച്ച പാട്രിസിയോ, റൂബന്‍ നവാസ്, മൗറ്റീനോ, ജൊട്ട എന്നിവരും അന്തിമ ഇലവനില്‍ കയറി. ആന്ദ്രേ സില്‍വയാണ് ടീമില്‍ ഇടം നേടാത്ത താരം. ജൂണ്‍ അഞ്ചിന് സ്വിറ്റ്‌സര്‍ലന്റിനെതിരേയാണ് പോര്‍ച്ചുഗലിന്റെ മല്‍സരം. സെമി ജയിച്ചാല്‍ ഇംഗ്ലണ്ട്‌ഹോളണ്ട് മല്‍സരത്തിലെ വിജയികളെ പോര്‍ച്ചുഗല്‍ ഫൈനലില്‍ നേരിടും.
ടീം:
ഗോള്‍കീപ്പര്‍: ബെറ്റോ, റൂയി പാട്രിസിയോ, ജോസ് സാ.
പ്രതിരോധം: റാഫേല്‍ ഗുറേയിറോ, മരിയോ റൂയി, നെല്‍സണ്‍ സെമേഡോ, ജോ കാന്‍സെലോ, റൂബന്‍ ഡിയസ്, പെപ്പേ, ജോസെ ഫോന്റേ
മധ്യനിര: ബ്രൂണോ ഫെര്‍ണാണ്ടസ്, ഡാനിലോ പെരേയിറ, വില്ല്യം കാര്‍വാലോ, പിസ്സി, റൂബന്‍ നെവെസ്, ജോ മൗണ്ടിനോ
ഫോര്‍വേഡ്: ബെര്‍ണാഡോ സില്‍വ,റൊണാള്‍ഡോ, ഡിഗോ ജൊട്ടാ, ഡിയാഗോ സൗസാ, ജോ ഫില്ക്‌സ്, ഗൊണ്‍സാലോ ഗുഡേസ്, റാഫാ സില്‍വ