ഇഞ്ചി മിഠായി തയ്യാറാക്കാം, മിനുട്ടുകള്‍ക്കുള്ളില്‍

ഇഞ്ചി, പഞ്ചസാര, മൈദ, വെള്ളം എന്നീ ചേരുവകള്‍ മാത്രം മതി ഇതിന്

Update: 2021-06-12 14:55 GMT

കോഴിക്കോട്: ഇഞ്ചിക്കറി നൂറു കറികള്‍ക്കു തുല്യം എന്നാണ് പൊതുവെ പറയാറുള്ളത്. ഭക്ഷണത്തിലെ രുചി വര്‍ധിപ്പിക്കുന്നതോടൊപ്പം വളരെയേറെ ഔഷധഗുണവുമുള്ള ഇഞ്ചി ചേര്‍ത്തുണ്ടാക്കുന്ന ഒരു വിഭവം കുട്ടികള്‍ക്കു പോലും പ്രയങ്കരമാണ്, ഇഞ്ചി മിഠായി. കാലത്തിനനുസരിച്ച് മിഠായികള്‍ക്ക് രൂപമാറ്റം സംഭവിക്കുമ്പോഴും അതിലൊന്നും പെടാതെ, മാറാതെ നിലനില്‍ക്കുന്ന അപൂര്‍വ്വം ഇനങ്ങളിലൊന്നാണ് ഇഞ്ചി മിഠായി. വളരെ കുറഞ്ഞ സമയത്തിനകം വീട്ടില്‍ തന്നെ നമുക്ക് ഇഞ്ചി മിഠായി തയ്യാറാക്കാം. ഇഞ്ചി, പഞ്ചസാര, മൈദ, വെള്ളം എന്നീ ചേരുവകള്‍ മാത്രം മതി ഇതിന്.

ഇഞ്ചി 100 ഗ്രാം

പഞ്ചസാര 200 ഗ്രാം

മൈദ 3 ടീ സ്പൂണ്‍

വെള്ളം ആവശ്യത്തിന്

ആദ്യം നൂറു ഗ്രാം ഇഞ്ചി എടുത്ത് നന്നായി കഴുകിയ ശേഷം തൊലി കളയണം. ഇത് അല്‍പ്പം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ച് കുഴമ്പു പരുവത്തിലാക്കുക. ഫ്രൈപാന്‍ സ്റ്റൗവിലോ ഇന്‍ഡക്ഷന്‍ കുക്കറിലോ ഇളം ചൂടില്‍ വെച്ച് അതിലേക്ക് കുഴമ്പു പരുവമായ ഇഞ്ചി മാറ്റുക. പിന്നീട് ഇതിലേക്ക് 200 ഗ്രാം പഞ്ചസാര ചേര്‍ക്കണം. പഞ്ചസാര അലിയാന്‍ അവശ്യമായ അളവില്‍ മാത്രം വെള്ളവും ചേര്‍ക്കണം. ഇവ ഇളക്കികൊണ്ടേയിരിക്കുക. 10 - 15 മിനുട്ടിനകം ഇത് കുറുകി വെള്ളം നന്നായി വറ്റും. അപ്പോള്‍ ഇതിലേക്ക് 2 സ്പൂണ്‍ മൈദ ചേര്‍ക്കണം. നന്നായി കുറുകി വരുമ്പോള്‍ 1 സ്പൂണ്‍ മൈദ കൂടി ചേര്‍ക്കുക. വീണ്ടും ഇളക്കി കുറുക്കുക. പാകമായോ എന്നറിയാന്‍ അല്‍പ്പം എടുത്ത് കുറച്ച് വെള്ളത്തിലേക്ക് ഉറ്റിച്ച് നോക്കുക.

വെള്ളത്തില്‍ കലരാതെ കിടക്കുകയാണെങ്കില്‍ പാകമായി എന്നറിയാം. ഇത് പാനില്‍ നിന്നും മാറ്റി ചതുര ഷെയ്പ്പിലുള്ള കെയ്ക്ക് പാത്രത്തിലേക്ക് അടിയില്‍ ബട്ടര്‍ പേപ്പര്‍ വിരിച്ച ശേഷം ഒഴിക്കാം. രണ്്, മൂന്ന് മിനുട്ട് കഴിഞ്ഞ ശേഷം കത്തി കൊണ്ട് വെണ്ട വലുപ്പത്തില്‍ മുറിക്കുക. നല്ലതുപോലെ ചൂടാറിയ ശേഷം മറ്റൊരു പാത്രത്തിലേക്ക് തട്ടിയ ശേഷം ബട്ടര്‍ പേപ്പറില്‍ നിന്നും വേര്‍പ്പെടുത്തി ഇഞ്ചി മിഠായി എടുത്ത് കഴിക്കാം.

Tags:    

Similar News