പ്രേമാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണയില്‍ യുവതിയെ കുത്തിക്കൊന്നു
കൊല്ലപ്പെട്ട ദൃശ്യയുടെ പിതാവിന്റെ പെരിന്തല്‍മണ്ണയിലുള്ള സി.കെ സ്റ്റോഴ്സ് സ്ഥാപനം കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ അഗ്നിക്കിരയായിരുന്നു.
മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് യുവതിയെ കുത്തിക്കൊന്നു. ഏലംകുളം എളാട് കൂഴംന്തറയിലെ ചെമ്മാട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യാണ് കൊല്ലപ്പെട്ടത്. സഹോദരി ദേവശ്രീ (13)ക്കും കുത്തേറ്റു. പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ പൊതുവയില്‍ കൊണ്ടപറമ്പ് വിനീഷ് വിനോദ് (21) ആണ് ആക്രമണം നടത്തിയത്. പ്രേമാഭ്യര്‍ഥന നിരസിച്ചതാണ് കാരണമെന്ന് അറിയുന്നു.
രാവിലെ ഏഴരയോടെ വീടിന്റെ രണ്ടാം നിലയിലെ റൂമില്‍ കയറിയ അക്രമി കത്തി കൊണ്ട് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ദൃശ്യയുടെ പിതാവിന്റെ പെരിന്തല്‍മണ്ണയിലുള്ള സി.കെ സ്റ്റോഴ്സ് സ്ഥാപനം കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ അഗ്നിക്കിരയായിരുന്നു. ഈ സംഭവവും പൊലീസ് അന്വേഷിക്കുന്നുണ്ട്.