കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ വര്‍ധിച്ച് 37,600രൂപയിലും ഗ്രാമിന് 4,700 രൂപയിലുമാണ് ഇന്നലെ വ്യാപാരം. കഴിഞ്ഞമാസം ഏഴു മുതല്‍ ഒമ്പതു വരെ പവന് റെക്കോഡ് നിലവാരമായ 42,000 രൂപ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നു വില ദിനംപ്രതി കുറയുകയാണ്. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
കൊവിഡിനു ശേഷം ഓഹരി വിപണികളും വ്യവസായങ്ങളും തിരിച്ചുവരവ് തുടങ്ങിയതും കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ ഫലം കണ്ടുതുടങ്ങിയതുമാണു സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും പ്രാദേശിക വിലയെ സ്വാധീനിച്ചു. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,935.53 ഡോളറാണ്. ഡോളര്‍ കരുത്താര്‍ജിച്ചമതാടെ രാജ്യാന്തര വിപണിയില്‍ വില കൂടാനുള്ള സാധ്യത കുറയുകയാണ്.