കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് സ്വര്‍ണം പിടികൂടി. മലപ്പുറത്തുള്ള മുഹമ്മദ് ദില്‍ഷാദിനെയാണ് എയര്‍ കസ്റ്റംസ് പടികൂടിയത്.
സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കാലില്‍ ചേര്‍ത്ത് ഒട്ടിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
1,762 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 78 ലക്ഷം രൂപ വിലവരും.