ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയത് പുനസ്ഥാപിക്കണം; റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കി മുന്‍ റവന്യൂ അണ്ടര്‍ സെക്രട്ടറി ഒജി ശാലിനി
റവന്യൂ അണ്ടര്‍ സെക്രട്ടറി വിശ്വസിക്കാന്‍ കൊള്ളാത്തയാളെന്ന പരാമര്‍ശം പിന്‍വലിക്കണം
തിരുവനന്തപുരം: തന്റെ റദ്ദാക്കിയ ഗുഡ് സര്‍വീസ് എന്‍ട്രി പുനസ്ഥാപിക്കണമെന്ന് റവന്യൂ വകുപ്പ് മുന്‍ അണ്ടര്‍ സെക്രട്ടറി ഒജി ശാലിനി. ഈ ആവശ്യമുന്നയിച്ച് റവന്യൂ മന്ത്രിക്ക് ശാലിനി നിവേദനം നല്‍കി. സ്ത്രീ എന്ന നിലയില്‍ അപമാനിക്കുന്നതായിരുന്നു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലകിന്റെ പരാമര്‍ശങ്ങള്‍. വിശ്വസിക്കാന്‍ കൊള്ളാത്തയാളാണെന്ന ജയതിലകിന്റെ പരാമര്‍ശത്തിനെതിരേ പരാതിയില്‍ പറയുന്നു. ആആക്ഷേപം സ്ത്രീ എന്ന നിലയില്‍ ആത്മാഭിമാനം വൃണപ്പെടുത്തുന്നതാണ്. അതിനാല്‍ പരാമര്‍ശം പിന്‍ലിക്കണമെന്നും ശാലിനി നിവേദനത്തില്‍ പറയുന്നു. നിവേദനം ചീഫ് സെക്രട്ടറിക്ക് കൈമാറി.
മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് ഫയലുകള്‍ വിവരാവകാശ രേഖ പ്രകാരം അപേക്ഷകന് നല്‍കിയത് മുതല്‍ ശാലിക്കെതിരേ പ്രതികാര നടപടി തൂടരുകയാണ്. ആദ്യം ശാലിനിയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവിശ്യപ്പെട്ടു. അതിന് ശേഷമാണ് ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവുണ്ടായത്. പിന്നീട്, സെക്രട്ടേറിയറ്റിന് പുറത്തെ ഹയര്‍സെക്കണ്ടറി വിഭാഗത്തിലേക്ക് ശാലിനിയെ മാറ്റുകയായിരുന്നു.