കണ്ണൂര്‍ വിസി നിയമനം: ഹൈക്കോടതി നോട്ടീസ് കൈപ്പറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Update: 2021-12-29 14:19 GMT

തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി നോട്ടീസ് കൈപ്പറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ എന്ന നിലയില്‍ നോട്ടീസ് കൈപ്പറ്റില്ല. ഇനി കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെ. നോട്ടീസ് സര്‍ക്കാരിന് കൈമാറും. കഴിഞ്ഞ എട്ടാം തിയ്യതി മുതല്‍ താന്‍ ചാന്‍സലറല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

Tags:    

Similar News