ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടുന്നു; അമൂലിന് വേണ്ടിയെന്ന് ആരോപണം

Update: 2021-05-24 06:11 GMT

കവരത്തി: ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടണമെന്ന് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടു. മെയ് 31നു മുമ്പ് മുഴുവന്‍ കന്നുകാലികളെയും മൃഗങ്ങളെയും ലേലം ചെയ്ത് ഒഴിവാക്കണമെന്നാണ് മെയ് 21നു പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അട്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റേതാണ് ഉത്തരവ്. ദ്വീപിലെ പ്രമുഖ വാര്‍ത്താമാധ്യമമായ ദ്വീപ്ഡയറി.കോമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രധാന ക്ഷീര സ്രോതസ്സായ ഡയറി ഫാമുകളെ തകര്‍ത്ത് അവിടെ അമൂല്‍ ഉല്‍പ്പനങ്ങള്‍ പകരം വയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് ദ്വീപ് നിവാസികളില്‍ പലരും ആരോപിക്കുന്നു.

ദ്വീപില്‍ അമൂല്‍ ഉല്‍പ്പനങ്ങള്‍ കുത്തിക്കയറ്റാനുള്ള ശ്രമത്തിനെതിരേ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് നീക്കത്തെ ചെറുക്കാനും സാമൂഹിക മാധ്യമങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 

Tags:    

Similar News