മല്‍സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണം: എന്‍ കെ റഷീദ് ഉമരി

Update: 2022-06-25 18:12 GMT

കൊയിലാണ്ടി: മല്‍സ്യത്തൊഴിലാളികളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് എസ് ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന മല്‍സ്യത്തൊഴിലാളികളെ അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 24ന് അഴിയൂരില്‍ നിന്ന് ആരംഭിച്ച തീരദേശ യാത്രയുടെ രണ്ടാം ദിവസം കൊയിലാണ്ടിയിലെ പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.


 ജപ്തി ഭീഷണി, കുടിവെള്ള പ്രശ്‌നം, സി ആര്‍ ഇസഡ് നിയമം, കടലാക്രമണ ഭീഷണി, മല്‍സ്യത്തൊഴിലാളികളുടെ മക്കളുടെ ഉപരിപഠനം, മണ്ണെണ്ണ, ഡീസല്‍ വിലവര്‍ധന, സബ്‌സിഡി സമയബന്ധിതമായി ലഭിക്കാത്തത് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ മല്‍സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണണം. പുലിമുട്ടുകള്‍ നിര്‍മിക്കാതെ തീരദേശത്തെ കല്ലിടല്‍ കൊണ്ട് മാത്രം കടലാക്രമണം തടയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ട്രഷറര്‍ അസീസ് മാസ്റ്റര്‍, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് റിയാസ് പയ്യോളി, മുസ്തഫ കവലാട്, മന്‍സൂര്‍ തിക്കോടി, സക്കരിയ, അനസ്, സിറാജ്, ഷാനിദ് തുടങ്ങിയവര്‍ അനുഗമിച്ചു.

Tags:    

Similar News