പാലക്കാട് ജില്ലയിലെ എസ്എസ്എല്‍സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തണം; എസ്ഡിപിഐ

Update: 2022-06-27 04:13 GMT

പാലക്കാട്: പാലക്കാട് ജില്ലയിലെ എസ്എസ്എല്‍സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ 10,132 സീറ്റുകളാണ് കുറവുള്ളത്.

ഇപ്പോഴുള്ള സീറ്റില്‍ത്തന്നെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിനുള്ള സയന്‍സ് ബാച്ചുകള്‍ വളരെ കുറവാണുള്ളത്.

മറ്റു പല ജില്ലകളിലും സയന്‍സ് ബാച്ചുകള്‍ ധാരാളം ഉള്ളപ്പോള്‍ പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഹുമാനിറ്റീസ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്ന സ്ഥിതിയാണ് ഉള്ളത്.

കേരളത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലയായ പാലക്കാട് മൊത്തം ജനസംഖ്യയുടെ 68 ശതമാനം ഹിന്ദു സമുദായത്തിലെ പിന്നോക്കക്കാരും ദളിതരും ആദിവാസികളും എന്നതാണ് വസ്തുത.

തുടര്‍പഠനത്തിന് പോകാന്‍ പറ്റാത്ത വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിപ്പികേണ്ടി വരുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്.

തെക്കന്‍ ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ മലബാര്‍ മേഖലയിലേക്ക് മാറ്റാന്‍ തീരുമാനം എടുക്കുകയും ആവശ്യമുള്ള പുതിയ ബാച്ചുകള്‍ അനുവദിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതേ ഉള്ളൂ. സര്‍ക്കാര്‍ നിസ്സംഗത ഒഴിവാക്കി പാലക്കാട് ജില്ലയിലെ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിനുള്ള പരിഹാരങ്ങള്‍ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി വാസു വല്ലപ്പുഴ ആവശ്യപ്പെട്ടു.

Similar News