ഗവര്‍ണര്‍ ഒപ്പിട്ടില്ല; കാലിക്കറ്റ് സര്‍വകലാശാല ബില്‍ സഭയില്‍ അവതരിപ്പിക്കാനാവില്ല

Update: 2023-02-26 16:01 GMT

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടുന്ന നിയമഭേദഗതി ബില്‍ തിങ്കളാഴ്ച നിയമഭയില്‍ അവതരിപ്പിക്കാനാവില്ല. അധിക സാമ്പത്തിക ബാധ്യത വരുന്ന ബില്ലിന് ഗവര്‍ണര്‍ അവതരണാനുമതി നല്‍കാത്തതിനാലാണ് ബില്‍ നിയമസഭയുടെ ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കിയത്.

സര്‍വകലാശാല സെനറ്റും സിന്‍ഡിക്കേറ്റും കാലാവധി അവസാനിച്ച് പിരിച്ചുവിട്ടാല്‍, താല്‍ക്കാലിക ഭരണസമിതി രൂപീകരിക്കാനുള്ള ഗവര്‍ണര്‍ക്കാണ്. ഈ അധികാരമെടുത്ത് കളയുന്നതാണ് ബില്‍. ഭേദഗതി പ്രകാരം താല്‍ക്കാലിക ഭരണസമിതി രൂപീകരിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാവും. ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം നിയമസഭ പ്രസിദ്ധീകരിച്ചിരുന്നു. അധിക സാമ്പത്തിക ബാധ്യത വരുന്ന ബില്ലായതിനാല്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്.

Tags:    

Similar News