അഫ്ഗാനിസ്താനിലെ യുഎസ് സേനയുടെ പിന്‍മാറ്റത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പാഠം പഠിക്കണം: മെഹബൂബ മുഫ്തി
ശ്രീനഗര്‍: അഫ്ഗാനിസ്താനിലെ യു എസ് സേനയുടെ പിന്‍മാറ്റത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പാഠം പഠിക്കണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കുല്‍ഗാമില്‍ സംഘടിപ്പിക്കപ്പെട്ട റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിയമവിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും നിങ്ങള്‍ കവര്‍ന്നെടുത്തത് ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയാണ്. അത് പുനഃസ്ഥാപിക്കാന്‍ തയ്യാറാവണം. ഈ തെറ്റ് തിരുത്തണം, അല്ലെങ്കില്‍ അത് വളരെ വൈകിപ്പോവുമെന്നും മെഹബൂബ പറഞ്ഞു.
ക്ഷമ കൈവിടാതിരിക്കാന്‍ നല്ല ധൈര്യം ആവശ്യമാണ്. എന്തൊക്കെയാണ് കശ്മീരിലെ ജനങ്ങള്‍ സഹിക്കുന്നത്. അവരുടെ ക്ഷമ നശിക്കുന്ന ദിവസം പിന്നെ നിങ്ങളുണ്ടാവില്ല. ഞാന്‍ നിങ്ങളോട് ആവര്‍ത്തിച്ച് പറയുന്നു. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ നിങ്ങള്‍ തയ്യാറാവണം - മെഹബൂബ ആവശ്യപ്പെട്ടു.