ജമ്മു കശ്മീരില്‍ സംവരണ നിയമം ഭേദഗതി ചെയ്തു; അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി
2004 ജമ്മു കശ്മീര്‍ സംവരണ നിയമ പ്രകാരം പാകിസ്താന്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം സംവരണമുണ്ട്. ഇതിന് പുറമെയാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചത്.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിര്‍ദ്ദനര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ പത്തു ശതമാനം സംവരണം നല്‍കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.2004 ജമ്മു കശ്മീര്‍ സംവരണ നിയമ പ്രകാരം പാകിസ്താന്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം സംവരണമുണ്ട്. ഇതിന് പുറമെയാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചത്.
ഇതോടൊപ്പം ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചും കേന്ദ്രമന്ത്രിസഭ ഉത്തരവിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കശ്മീരില്‍ ഉടനീളം നടന്ന റെയിഡുകളില്‍ 200ഓളം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് നിരോധനം.