തിരുവനന്തപുരം: കാട്ടാക്കടയിൽനിന്നു പാറശാലയിൽ ഉള്ള മകളുടെ വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയുടെ മാല ബൈക്കിലെത്തിയ സംഘം പിടിച്ചു പറിച്ചു. മാലയുടെ പകുതിയോളം മോഷ്ടാവ് കൊണ്ടുപോയി. കുന്താണി സ്വദേശിനിയും വയോധികയുമായ ഗീതയുടെ മാലയാണ് കവർന്നത്.
കിള്ളിയിൽനിന്നു ബസ് കയറാനായി രാവിലെ ആറു മണിയോടെ ഗീത നടന്നുവരുന്ന സമയം വഴിയിൽ രണ്ടുപേർ ബൈക്ക് നിർത്തി സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഗീത ഇവരുടെ സമീപത്തുകൂടി കടന്നുപോകുകയും ഞൊടിയിടയിൽ ഇവർ ഗീതയെ തള്ളി നിലത്തിടുകയും കഴുത്തിൽ പിടിച്ചു മാല പൊട്ടിക്കുകയും ചെയ്തു. പിടിവലിക്കിടയിൽ രണ്ടര പവനോളം തൂക്കമുള്ള മാലയുടെ ഒരു ഭാഗം കിട്ടിയെങ്കിലും പകുതിയോളം കള്ളന്മാർ കൊണ്ടുപോയി.