ബ്ലാക് ഫംഗസ് ചികില്‍സയ്ക്കുള്ള മരുന്നുകളില്‍ നിന്ന് ജിഎസ്ടി ഒഴിവാക്കി; വാക്‌സിന് 5 ശതമാനം നികുതി
ന്യൂഡല്‍ഹി: ബ്ലാക് ഫംഗസ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളില്‍ നിന്ന് ജിഎസ്ടി ഒഴിവാക്കി. കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന മരുന്നുകളിലും മറ്റ് വസ്തുക്കളില്‍നിന്നും ജിഎസ്ടി നിരക്ക് കുറച്ചിട്ടുണ്ട്. ധനമന്ത്രി നിര്‍മല സീതാരാന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
വാക്‌സിന്‍ നികുതിയില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചു. വാക്‌സിന് നികുതി അഞ്ച് ശതമാനമാണ്.
മന്ത്രിമാരുടെ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പിന്റെയും ശുപാര്‍ശകള്‍ പരിഗണിച്ചാണ് നികുതി നിരക്കില്‍ വ്യത്യാസം വരുത്തിയത്.
ഓക്‌സിജന്‍, വെന്‍ഡിലേറ്ററുകള്‍ മറ്റു ഉപകരണങ്ങള്‍ തുടങ്ങിയവയില്‍ നികുതി ഇളവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.